ജയ്പൂര്‍: രാജസ്ഥാനിലെ ധോല്‍പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. 15കാരിയാണ് ബലാല്‍സംഗത്തിനിരയായത്.
വിഷയത്തില്‍ മൂന്ന് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്- ധോല്‍പൂര്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ട് ബച്ചന് സിങ് എഎന്‍ഐയോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.