പെണ്‍കുട്ടിയ്‌ക്കെതിരേ ലൈംഗികാതിക്രമം; നീന്തല്‍ പരിശീലകനെ പുറത്താക്കി
സംഭവത്തില്‍ പുറത്താക്കപ്പെട്ട സുരാജിത്തിനെ ഇന്ത്യയില്‍ എവിടെയും ജോലി നല്‍കില്ലെന്ന് സ്വിമ്മിങ് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
പനാജി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഗോവയിലെ ചീഫ് നീന്തല്‍ പരിശീലകന്‍ സുരാജിത്ത് ഗാംഗുലിയെ ജോലിയില്‍നിന്ന് പുറത്താക്കി. നീന്തല്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ പുറത്താക്കപ്പെട്ട സുരാജിത്തിനെ ഇന്ത്യയില്‍ എവിടെയും ജോലി നല്‍കില്ലെന്ന് സ്വിമ്മിങ് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വീഡിയോയിലെ ചില ഭാഗങ്ങള്‍ അപ്‌ലോഡ് ചെയ്ത് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയത് വിനോദ് കാപ്രി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 12 സ്വര്‍ണമെഡല്‍ നേടിയ വ്യക്തിയാണ് സുരാജിത്ത് ഗാംഗുലി. 1984ല്‍ ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ സ്വിമ്മിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യമായി സ്വര്‍ണം നേടിക്കൊടുത്തതും സുരാജിത്തായിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് സുരാജിത്തിനെ ഗോവ സ്വിമ്മിങ് ഫെഡറേഷന്‍ മാപോസയിലെ നീന്തല്‍പരിശീലന കേന്ദ്രത്തില്‍ നിയമിച്ചത്.