നാല് വയസുകാരിയെ പീഡിപ്പിച്ചു; മുംബൈയില്‍ വൃദ്ധദമ്പതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്
ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരമാണ് ശിക്ഷ. ജഡ്ജി രേഖ പന്‍ധാരെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പോക്‌സോ കോടതി പ്രതികള്‍ക്ക് ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
മുംബൈ: നാലുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 80 വയസ് പിന്നിട്ട വയോധിക ദമ്പതികളെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. 2013 ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ പേരിലാണ് മുംബൈയിലെ ഗിര്‍ഗാവില്‍ താമസിക്കുന്ന വൃദ്ധദമ്പതികളെ കോടതി ശിക്ഷിച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരമാണ് ശിക്ഷ. ജഡ്ജി രേഖ പന്‍ധാരെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പോക്‌സോ കോടതി പ്രതികള്‍ക്ക് ഒരുലക്ഷം രൂപ പിഴയും വിധിച്ചു. എട്ടുവര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് ദമ്പതികള്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയും മെഡിക്കല്‍ റിപോര്‍ട്ടുകളും പരിഗണിച്ചാണ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ മുതിര്‍ന്ന പൗരന്‍മാരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ പ്രായത്തിലുള്ള പ്രതികള്‍ പരിപാലിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ലൈംഗികമായി പീഡിപ്പിക്കരുതായിരുന്നുവെന്നും കോടതി ഓര്‍മപ്പെടുത്തി.