കൊവിഡ്: ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക

Update: 2020-05-30 10:03 GMT

ബെംഗളുരൂ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ഞായറാഴ്ച രാവിലെ 7നും വൈകീട്ട് 7നും ഇടയില്‍ എല്ലാ സേവനങ്ങള്‍ തുടരുമെന്നും അറിയിച്ചു. പൊതുജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

    കൊവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്. ഇപ്പോഴും രാജ്യത്തെ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നിലയിലാണ്. ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(കെഎസ്ആര്‍ടിസി) ബസ്സുകള്‍ നാളെ ഓടിത്തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന മന്‍ കി ബാത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുമന്നാണ് റിപോര്‍ട്ട്. നിലവില്‍ കര്‍ണാടകയില്‍ 2,781 കൊവിഡ് കേസുകളാണുള്ളത്. അതില്‍ 48 പേര്‍ മരിക്കുകയും 894 പേരെ ചികില്‍സയിലും തുടരുകയാണ്.


Tags:    

Similar News