ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ നാല് രൂപയിലധികം വര്‍ധന

Update: 2022-03-28 03:07 GMT

ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടയില്‍ പെട്രോളിനും ഡീസലിനും നാല് രൂപയിലധികമാണ് വര്‍ധിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി.

കൊച്ചിയില്‍ ഡീസല്‍ വില 96 രൂപ 25 പൈസയും പെട്രോള്‍ വില 109 രൂപ 6 പൈസയുമായി. ഡല്‍ഹിയില്‍ പെട്രോളിന് 99 രൂപ 41 പൈസയും ഡീസലിന് 90 രൂപ 77 പൈസയുമായി. ഇവിടെ യഥാക്രമം പെട്രോളിനും ഡീസലിനും 30, 35 പൈസയുടെ വര്‍ധനവാണുണ്ടായത്. മുംബൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 31, 37 പൈസയാണ് കൂട്ടിയത്. ഇവിടെ ഒരുലിറ്റര്‍ പെട്രോളിന് 114 രൂപ 19 പൈസയും ഡീസലിന് 98 രൂപ 50 പൈസയുമായി.

Tags:    

Similar News