ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; കേന്ദ്ര നിര്‍ദ്ദേശം സംശയാസ്പദം; വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള തന്ത്രം: എസ്ഡിപിഐ
നിലവില്‍, അസംബ്ലി, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ വിവിധ കാലഘട്ടങ്ങളില്‍ വരുന്നതിനാല്‍ രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി വ്യത്യാസപ്പെടുന്നു. ഈ സമ്പ്രദായം മാറ്റപ്പെടുകയാണെങ്കില്‍ അതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങള്‍, പൊതു-നിയമപരമായ അഭിപ്രായങ്ങള്‍, പ്രായോഗികവും ലോജിസ്റ്റിക്കല്‍ ഡിസൈനുകളും സാധ്യതകളും മുതലായവയെക്കുറിച്ചുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ ആവശ്യമാണ്. അത് എല്ലാവരേയും ഉള്‍പ്പെടുത്തി വളരെക്കാലം എടുക്കും.
എന്നിരുന്നാലും, പരമ്പരാഗത നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഈ സിദ്ധാന്തം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ആറ് മാസത്തിന് മുമ്പ് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വളരെ സംശയാസ്പദവും അപ്രായോഗികവുമാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം ബിജെപിക്കുണ്ടെന്നത് വ്യക്തമാണ്. കാരണം കേന്ദ്ര ബിജെപി ഭരണം സമ്പൂര്‍ണ പരാജയമാണ്. അതിര്‍ത്തി സംരക്ഷിക്കുന്നതിലും ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിലും അയല്‍രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിലും വ്യത്യസ്ത ജനസമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിന് ഇടയാക്കുമെന്ന് ബിജെപി ഭയപ്പെടുന്നു. അതിനാല്‍, 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ തിടുക്കത്തില്‍ നിര്‍ദ്ദേശിക്കുകയും ഒരേസമയം തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഇത്തരമൊരു നികൃഷ്ട നീക്കത്തിനുള്ള ബിജെപിയുടെ ഉദ്ദേശ്യത്തെ എസ്ഡിപിഐ ശക്തമായി എതിര്‍ക്കും. രാജ്യത്തിന്റെ പാര്‍ലമെന്ററി, ഫെഡറല്‍ സംവിധാനങ്ങളെ ബിജെപി തകര്‍ക്കുകയും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ അവഹേളിക്കുകയും ചെയ്യുകയാണെന്ന് മുഹമ്മദ് ഇല്യാസ് തുംബെ വ്യക്തമാക്കി.