പഹല്‍ഗാം ആക്രമണം; ഐപിഎല്ലില്‍ ഹൈദരാബാദ്- മുംബൈ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിക്കും; ചിയര്‍ലീഡര്‍മാരുടെ ആഘോഷവും ഒഴിവാക്കി

Update: 2025-04-23 09:03 GMT
പഹല്‍ഗാം ആക്രമണം; ഐപിഎല്ലില്‍ ഹൈദരാബാദ്- മുംബൈ  താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിക്കും; ചിയര്‍ലീഡര്‍മാരുടെ ആഘോഷവും ഒഴിവാക്കി

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിലെ ഇരകളെ അനുസ്മരിച്ച്, ഐ.പി.എല്‍ 2025 ലെ 41-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിക്കും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒരു മിനിറ്റ് മൗനാചരണത്തോടെയാണ് ആരംഭിക്കുക.

ചിയര്‍ലീഡര്‍മാരുടെ ആഘോഷവും കരിമരുന്ന് പ്രയോഗവും ഇന്നത്തെ മത്സരത്തിലുണ്ടാകില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ബി.സി.സി.ഐ നടപടി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തില്‍ മലയാളിയായ രാമചന്ദ്രനുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയവര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.






Tags:    

Similar News