
ന്യൂഡല്‍ഹി: ശ്രീനഗര്‍-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പൈലറ്റ് അര്‍മാന് ജീവന്‍ നഷ്ടമായതെന്നാണ് വിവരം. ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം. വിമാനത്തിനുള്ളില്‍വച്ചു ഛര്‍ദ്ദിച്ച അര്‍മാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. അര്‍മാന്റെ വിയോഗത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുശോചനം രേഖപ്പെടുത്തി.