വീണ്ടും ബാറ്റ് എടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചോയെന്ന്; നഗരസഭാ ഉദ്യോഗസ്ഥരെ തല്ലിയ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം
ഇന്‍ഡോര്‍: അനധികൃത കെട്ടിടം പൊളിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയയ്ക്ക് മാലയിട്ട് സ്വീകരണം. അറസ്റ്റിന് ശേഷം നാലുദിവസം കഴിഞ്ഞ് ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങിയ ആകാശ് വിജയവര്‍ഗീയയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു.
ജയിലിലെ പോലിസുകാര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ മധുരം നല്‍കി. ഇന്‍ഡോറില്‍ വച്ച് പോലിസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍വച്ച് നഗരസഭാ ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് ആക്രമിച്ചത് വാര്‍ത്തയായിരുന്നു. ആകാശിന് ജാമ്യം ലഭിച്ചെന്ന് ഉറപ്പായതോടെ ബിജെപി ഓഫിസിന് പുറത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ചില ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിക്കുകയും ചെയ്തു. അതേസമയം, ജയില്‍ ജീവിതം സുഖമായിരുന്നെന്നും നാടിന്റെ ഉയര്‍ച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ബാറ്റ് എടുക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരോട് പ്രാര്‍ഥിച്ചോളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ആകാശ്.
ഭോപ്പാലിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ്.