ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ എമിസാറ്റടക്കം 29 ഉപഗ്രഹങ്ങളുമായുള്ള പിഎസ്എല്‍വിസി 45 വിക്ഷേപണം വിജയകരമെന്നു ഐഎസ്ആര്‍ഒ. 436 കിലോയുള്ള എമിസാറ്റിനു പുറമെ അമേരിക്കയുടെ 20 ഉപഗ്രഹങ്ങള്‍, ലിത്വാനിയയുടെ 2 ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലാന്റ്, സ്‌പെയിന്‍ എന്നിവയുടെ ഓരോ ഉപഗ്രഹവും അടങ്ങുന്നവയുമായാണ് പിഎസ്എല്‍വിസി 45 വിക്ഷേപിച്ചത്. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിച്ചതായും വിക്ഷേപണം പൂര്‍ണ വിജയമാണെന്നും ഐസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.