പുല്‍വാമ ആക്രമണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തിയ ഗൂഢാലോചനയെന്നു എസ്പി നേതാവ്
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തിയ ഗൂഢാലോചനയാണെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ആക്രമണത്തെ കുറിച്ചന്വേഷിക്കും. സംഭവത്തിലെ ഗൂഢലോചന അന്വേഷിച്ചാല്‍ പല മുതിര്‍ന്ന നേതാക്കളും കുടുങ്ങും. തിരഞ്ഞെടുപ്പില്‍ വോട്ടു നേടുന്നതിനായി സൈനികരെ കൊലക്കു കൊടുക്കുകയായിരുന്നു. ആക്രമണത്തെ കുറിച്ചു പഠിച്ചാല്‍ ഇതു മനസ്സിലാവും. സുരക്ഷയില്ലാത്ത ബസില്‍, സുരക്ഷാ പരിശോധന നടത്താത്ത വഴികളിലൂടെയാണ് സൈനികരെ കൊണ്ടുപോയതെന്നും എസ്പി നേതാവ് പറഞ്ഞു.