രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് 40 ശതമാനം മുസ്‌ലിംകള്‍ ഉള്ളതിനാലെന്ന് ഉവൈസി

നമുക്ക് ആരുടെയും ഔദാര്യം വേണ്ട. നിങ്ങളുടെ ഔദാര്യത്തില്‍ കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ഉവൈസി പറഞ്ഞു.

Update: 2019-06-10 03:27 GMT
ഹൈദരാബാദ്: എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചത് 40 ശതമാനം മുസ് ലിംകള്‍ ഉള്ളതിനാലാണെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍(എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മുസ് ലിംകള്‍ രാജ്യത്ത് ആരുടെയും ഔദാര്യത്തില്‍ കഴിയേണ്ടതല്ലെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. 1947 ആഗസ്ത് 15നു നമ്മുടെ പൂര്‍വികര്‍ പുതിയ ഇന്ത്യയെ നമുക്ക് നല്‍കി. ആസാദിന്റെയും ഗാന്ധിയുടെയും നെഹ് റുവിന്റെയും അംബേദ്കറുടെയും അവരെ പിന്തുണച്ച കോടിക്കണക്കിന് ആളുകളുടേതുമാണ് ഇന്ത്യ. രാജ്യത്ത് ഞങ്ങള്‍ക്ക് മതിയായ സ്ഥാനം ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. നമുക്ക് ആരുടെയും ഔദാര്യം വേണ്ട. നിങ്ങളുടെ ഔദാര്യത്തില്‍ കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ഉവൈസി പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസിനെയും മതേതര പാര്‍ട്ടികളെയും കൈവിടരുത്. എന്നാല്‍, അവര്‍ക്ക് ശക്തിയില്ലെന്ന് മറന്നുപോവരുത്. അവര്‍ കഠിനപരിശ്രമം നടത്തുന്നില്ലെന്ന് ചിന്തിക്കണം. എവിടെയാണ് ബിജെപി പരാജയപ്പെട്ടത്...? പഞ്ചാബില്‍. ആരാണവിടെയുള്ളത്...? സിഖുകാര്‍. മറ്റിടത്തു ബിജെപി എന്തുകൊണ്ട് തോറ്റു...? അതിനു കാരണം കോണ്‍ഗ്രസ് അല്ല, പ്രാദേശിക പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ അമേത്തിയില്‍ തോറ്റു, വയനാട്ടില്‍ ജയിച്ചു. വയനാട്ടില്‍ 40 ശതമാനം മുസ് ലിംകളല്ലേ...? എന്നും അദ്ദേഹം ചോദിച്ചു.


Tags:    

Similar News