രാജസ്ഥാനില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം
മഗ്‌നീഷ്യം കാര്‍ബോണേറ്റ്, നിക്കോട്ടിന്‍, ടുബാക്കോ, മിനറല്‍ ഓയില്‍, സുപാരി എന്നിവയടങ്ങിയ പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ക്കാണ് നിരോധനം. ഇന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു.
ജയ്പൂര്‍: രാജസ്ഥാനില്‍ പാന്‍ മസാലയുടെ വില്‍പനയും ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചു. മഗ്‌നീഷ്യം കാര്‍ബോണേറ്റ്, നിക്കോട്ടിന്‍, ടുബാക്കോ, മിനറല്‍ ഓയില്‍, സുപാരി എന്നിവയടങ്ങിയ പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ക്കാണ് നിരോധനം. ഇന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
സുപ്രധാന തീരുമാനമാണിതെന്നും യുവാക്കള്‍ക്കിടയിലെ ലഹരി ആസക്തി തടയാന്‍ നിരോധനത്തിന് കഴിയുമെന്നും ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. പാന്‍ മസാലകളുടെ ഉല്‍പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് ഇനി അനുവദിക്കില്ല. പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകളാണ് പാന്‍മസാല നിരോധിച്ച് ഉത്തരവിട്ടിരുന്നത്.