മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിവ നിര്‍ത്തണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി
ജയ്പൂര്‍: മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെയുള്ള അഭിസംബോധന തുടരരരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സമത്വം വിഭാവനം ചെയ്യുന്ന മഹത്തായ നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുന്നിതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും ഫുള്‍ കോര്‍ട് യോഗത്തിനു ശേഷം ഹൈക്കോടതി വ്യക്തമാക്കി.
മുമ്പ് സുപ്രിംകോടതിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും ഉത്തരവിറക്കിയിരുന്നില്ല. മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍ എന്നിങ്ങനെ ജഡ്ജിയെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് 2014 ജനുവരിയില്‍ ആണ് സുപ്രിം കോടതി പറഞ്ഞത്. ഇത്തരം പ്രയോഗങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്.