ജിഡിപിയുടെ ചരിത്രപരമായ തകര്‍ച്ചയ്ക്ക് കാരണം 'ഗബ്ബാര്‍ സിങ് ടാക്സ്'; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
നിരവധി ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യുവാക്കളുടെ ഭാവി, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ ജിഎസ്ടി കാരണം നശിച്ചു. ജിഎസ്ടി എന്ന് പറഞ്ഞാല്‍ സാമ്പത്തികദുരന്തമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹി: ജിഡിപിയുടെ ചരിത്രപരമായ ഇടിവിന്റെ പ്രധാന കാരണം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഗബ്ബാര്‍ സിങ് ടാക്‌സ് (ജിഎസ്ടി) ആണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജിഎസ്ടി രാജ്യത്തെ അനേകം ദരിദ്രകുടുംബങ്ങളെ മോശമായി ബാധിച്ചു. നിരവധി ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യുവാക്കളുടെ ഭാവി, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ ജിഎസ്ടി കാരണം നശിച്ചു. ജിഎസ്ടി എന്ന് പറഞ്ഞാല്‍ സാമ്പത്തികദുരന്തമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
GDP में ऐतिहासिक गिरावट का एक और बड़ा कारण है- मोदी सरकार का गब्बर सिंह टैक्स (GST)।
— Rahul Gandhi (@RahulGandhi) September 6, 2020
इससे बहुत कुछ बर्बाद हुआ जैसे-
▪️लाखों छोटे व्यापार
▪️करोड़ों नौकरियाँ और युवाओं का भविष्य
▪️राज्यों की आर्थिक स्थिति।
GST मतलब आर्थिक सर्वनाश।
अधिक जानने के लिए मेरा वीडियो देखें। pic.twitter.com/QdD3HMEqBy
അസംഘടിതമേഖലയ്ക്കെതിരായ രണ്ടാമത്തെ വലിയ ആക്രമണമാണ് ജിഎസ്ടി. യുപിഎയുടെ ആശയമായിരുന്നു ജിഎസ്ടി. നികുതി സമ്പ്രദായം ലളിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു 'ഒരു നികുതി'. എന്നാല്‍, എന്‍ഡിഎയുടെ ജിഎസ്ടി വ്യത്യസ്തമായിരുന്നു. നാല് വ്യത്യസ്ത സ്ലാബുകളിലുള്ള നികുതി സംവിധാനമാണ് അവര്‍ കൊണ്ടുവന്നത്. 28 ശതമാനം വരെയാണ് അവരുടെ നികുതി. ഇത് സങ്കീര്‍ണമാണ്. ചെറുകിടസംരംഭങ്ങള്‍ക്ക് ഈ തുക അടയ്ക്കാന്‍ കഴിയില്ല. കൊവിഡിന്റെ പേരില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ സാമ്പത്തികവ്യവസ്ഥയെ തകര്‍ത്തു.
ലോക്ക് ഡൗണ്‍ ഒരു ആസൂത്രണവുമില്ലാതെയാണെന്ന് വിചാരിക്കരുത്. ഇത് അവസാനനിമിഷമെടുത്ത തീരുമാനമാണെന്ന് കരുതരുത്. ഈ മൂന്ന് തീരുമാനങ്ങളും രാജ്യത്തെ പ്രധാന ചെറുകിട മേഖലയെ തകര്‍ക്കാനായെടുത്തതാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല. ജിഎസ്ടി ഒരു പരാജയം മാത്രമല്ല, ദരിദ്രര്‍ക്കെതിരായ ആക്രമണം കൂടിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായതിനെത്തുടര്‍ന്ന് ആറ് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.