യുദ്ധം വേണ്ട; കൈകോര്‍ത്ത് ഇന്ത്യയിലെയും പാകിസ്താനിലെയും ട്വിറ്റര്‍ യൂസര്‍മാര്‍
നൂറുകണക്കിന് ഇന്ത്യന്‍, പാകിസ്താനി ട്വിറ്റര്‍ യൂസര്‍മാര്‍ സമാധാന സന്ദേശവുമായി ട്വിറ്ററില്‍ രംത്തിറങ്ങിയിരിക്കുന്നത്. #SayNoToWar എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഇന്ത്യ, പാക് സൈന്യങ്ങള്‍ പരസ്പരം വ്യോമാതിര്‍ത്തി ലംഘിച്ചതോടെ അതിര്‍ത്തിയിലെ അന്തരീക്ഷം കൂടുതല്‍ കലുഷിതമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഇതിന്റെ അലയൊലികള്‍ കാണാം. ട്വിറ്ററിലും പരസ്പരം കൊലവിളികളും വ്യാജവാര്‍ത്തകളുടെ പ്രളയത്തിലൂടെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതിനിടയിലാണ് നൂറുകണക്കിന് ഇന്ത്യന്‍, പാകിസ്താനി ട്വിറ്റര്‍ യൂസര്‍മാര്‍ സമാധാന സന്ദേശവുമായി ട്വിറ്ററില്‍ രംത്തിറങ്ങിയിരിക്കുന്നത്. #SayNoToWar എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന അഭിപ്രായമാണ് അതിര്‍ത്തിക്കപ്പറത്തും ഇപ്പുറത്തമുള്ള ഇവര്‍ പങ്കുവയ്ക്കുന്നത്.
കത്തി നില്‍ക്കുന്ന അന്തരീക്ഷത്തിലും, സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകളില്‍ ചിലത്