കര്‍ണാടകയില്‍ എസ്ഡിപിഐ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2021-09-01 13:12 GMT
കര്‍ണാടകയില്‍ എസ്ഡിപിഐ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ എസ്ഡിപിഐ ചാമ്‌രാജ് നഗര്‍ മുനിസിപ്പല്‍ കൗണ്‍സിലറും ജില്ലാ വൈസ് പ്രസിഡന്റുമായ സമീഉല്ല (45) ഹൃദയാഘാതം മൂലം മരിച്ചു. ഒരു കേസിന്റെ ഭാഗമായി വാദം കേള്‍ക്കലിന് സഹപ്രവര്‍ത്തകരോടൊപ്പം കോടതിയില്‍ ഹാജരായ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും വിവാഹിതയായ മകളടക്കം മൂന്ന് മക്കളും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ചാമരാജ് നഗര്‍ മുനിസിപ്പാലിറ്റിയിലെ ജനകീയനായ കൗണ്‍സിലറായിരുന്നു.

സമീഉല്ല ഖാന്റെ ആകസ്മിക മരണവാര്‍ത്ത ഏറെ ദു:ഖവും ഞെട്ടലുമുളവാക്കിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അപ്രതീക്ഷിതമായ ഈ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടര്‍മാര്‍ക്കുമുണ്ടാക്കിയ വേദനയില്‍ എസ്ഡിപിഐ കേരള സംസ്ഥാന കമ്മിറ്റി പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News