തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ ചട്ടുകമാവരുത് എസ്ഡിപിഐ
ഒഡിഷയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്ത നടപടി നീതിനടപ്പാക്കുന്ന മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള മോദിയുടെ ഭീഷണിയാണെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ മോദിയുടെ ചട്ടുകമാവരുതെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹ്്മദ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഒഡിഷയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്ത നടപടി നീതിനടപ്പാക്കുന്ന മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള മോദിയുടെ ഭീഷണിയാണെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ മോദിയുടെ ചട്ടുകമാവരുതെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹ്്മദ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംബല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കാനെത്തിയ മോദിയുടെ ഹെലികോപ്ടര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ടീം പരിശോധന നടത്തിയ ഉടനെയാണ് നിരീക്ഷകനെ സസ്‌പെന്റ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയ മോദിയുടെ ഹെലികോപ്ടറില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെട്ടി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍, കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഹെലികോപ്ടര്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത നടപടി നീതിപൂര്‍വം ഉത്തരവാദിത്തം നിര്‍വഹിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കുകൂടി നല്‍കുന്ന താക്കീതായി മാറിയിരിക്കുകയാണ്. ഇത്തരം തെറ്റായ നടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.