ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്

29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി കഴിഞ്ഞ വര്‍ഷം മാത്രം 6762 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞതെന്നാണ് കണക്കുകള്‍. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

Update: 2018-12-12 17:37 GMT

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓട്ടോകള്‍ക്ക് ഡോറുകള്‍ ഇല്ലാത്തതിനാല്‍ ചെറിയ അപകടമാണെങ്കില്‍ പോലും യാത്രക്കാര്‍ ഓട്ടോകളില്‍ നിന്ന് തെറിച്ചുവീണ് മാരകമായി പരിക്കേല്‍ക്കാറുണ്ടെന്നാണ് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി കഴിഞ്ഞ വര്‍ഷം മാത്രം 6762 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞതെന്നാണ് കണക്കുകള്‍. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് ആലോചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത് െ്രെഡവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും. സീറ്റ് ബെല്‍റ്റ്, ഡോര്‍ എന്നിവയ്ക്ക് പുറമേ ഇരട്ട ഹെഡ്‌ലാമ്പ്, പിന്‍നിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്‌പേസ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Tags:    

Similar News