കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി: ഡികെ ഉപമുഖ്യമന്ത്രി': പ്രഖ്യാപനം ഇന്ന്
ഡികെ ശിവകുമാറിനേയും സിദ്ധരാമയ്യേയും ഇന്ന് എ ഐ സി സി അധ്യക്ഷന്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും കര്‍ണാടക സര്‍ക്കാറിലുണ്ടാവും. പ്രധാനപ്പെട്ട വകുപ്പുകളോടു കൂടിയായിരിക്കും ശിവകുമാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തും.
ഡികെ ശിവകുമാറിനേയും സിദ്ധരാമയ്യേയും ഇന്ന് എ ഐ സി സി അധ്യക്ഷന്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധികം താമസിക്കില്ലെന്നും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ഞായറാഴ്ച രാത്രി അറിയിച്ചിരുന്നു.