സമുദ്രാതിര്‍ത്തി ലംഘിച്ച പാക് മല്‍സ്യബന്ധന ബോട്ടുകള്‍ പിടികൂടി; ആറു മല്‍സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍
കഴിഞ്ഞദിവസമാണ് കച്ച് ജില്ലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
അഹമ്മദാബാദ്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത ബോട്ടുകളില്‍ ഉണ്ടായിരുന്ന ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞദിവസമാണ് കച്ച് ജില്ലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ 300 ചതുരശ്രമീറ്ററില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്ന് മത്സ്യബന്ധന ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തത്. ഹറാമി നല്ലയില്‍ നിന്നാണ് പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയത്.