ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം; ക്ലാസ് ബഹിഷ്‌കരിച്ച് സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികളും

സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് അപൂര്‍വമായിരിക്കെ പ്ലാക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളികളുമായാണ് നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

Update: 2020-01-08 16:16 GMT

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികളും രംഗത്ത്. ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ ഭരണഘടന വായിച്ച് പ്രതിഷേധിച്ചു. സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് അപൂര്‍വമായിരിക്കെ പ്ലാക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളികളുമായാണ് നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.


 ഞങ്ങള്‍ കലാപത്തിനുവേണ്ടിയല്ല, അവകാശങ്ങള്‍ക്കുവേണ്ടിയാണ് ഇവിടെ നില്‍ക്കുന്നത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ ആക്രമണമുണ്ടായത്. 25 ഓളം വിദ്യാര്‍ഥികളും അധ്യാപകരും പരിക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. 

Tags:    

Similar News