പൊന്നിയിന്‍ സെല്‍വന്‍ 2വിലെ ഗാനം; എ ആര്‍ റഹ്‌മാനും സഹനിര്‍മ്മാതാക്കളും രണ്ട് കോടിരൂപ നല്‍കണം

ചെന്നൈ: പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പണം കെട്ടിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2023 ലാണ് ചിത്രം പുറത്തിറങ്ങിയത്. പകര്‍പ്പവകാശ ലംഘന കേസില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് നിര്‍ദേശം. റഹ്‌മാനും സിനിമയുടെ നിര്‍മ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കെതിരെ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് പരാതി നല്‍കിയത്.