സയ്യിദ് ശഹാബുദ്ദീന്റെ സ്മരണാര്‍ത്ഥം പുരസ്‌കാരം: ഇപ്പോള്‍ അപേക്ഷിക്കാം
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് അവാര്‍ഡ് നല്‍കുക. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
ന്യൂഡല്‍ഹി: സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന സയ്യിദ് ശഹാബുദ്ദീന്റെ സ്മരണാര്‍ത്ഥം പുരസ്‌കാരം നല്‍കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് അവാര്‍ഡ് നല്‍കുക. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. 2018-19 വര്‍ഷത്തേക്കുള്ള പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം ഈ മാസം 25ന് മുന്‍പ് ssawardjury@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. പൊതുജനങ്ങള്‍ക്ക് അവാര്‍ഡിന് വ്യക്തികളെ നിര്‍ദേശിക്കാവുന്നതാണ്. പുരസ്‌കാരത്തിന് നിര്‍ദേശിക്കുന്ന വ്യക്തിയുടെ പേരും ചെറുവിവരണവും ഇമെയില്‍ ചെയ്താല്‍ മതിയാവും.
മികച്ച പാര്‍ലമെന്റ് അംഗം, ചിന്തകന്‍, എഴുത്തുകാരന്‍, നയതന്ത്രജ്ഞന്‍, സാമൂദായിക നേതാവ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായ സയ്യിദ് ശഹാബുദ്ദീന്റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരത്തിന് ഏതെങ്കിലുമൊരു സേവന മേഖലയില്‍ സമൂഹത്തിന് മികച്ച സംഭാവന നല്‍കുന്നവരെയാണു പരിഗണിക്കുക.
മൗലാനാ മുഹമ്മദ് വലി റഹ്മാനി( ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്), ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍(ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ അദ്ധ്യക്ഷന്‍), സയ്യിദ് ശഹാബുദ്ദീന്റെ മകളും മുന്‍ ബിഹാര്‍ മന്ത്രിയുമായ പര്‍വീണ്‍ അമാനുള്ള, രവി നായര്‍, പ്രഫസര്‍ പി കോയ, ഡോ. ഹസീന ഹഷിയ (പ്രഫസര്‍, ജാമിയ മില്ലിയ ഇസ്‌ലാമിയ), അബ്ദുല്‍ വാഹിദ് സേട്ട്, ഇ എം അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക.