
മുംബൈ: മുംബൈ ആക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ ഇറങ്ങി. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഇറങ്ങിയത് പാലം എയര്‍പോര്‍ട്ടിലാണ്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിച്ചു. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം.എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.