കടുവയുടെ മുന്നിലകപ്പെട്ട വനപാലിക നിശ്ചലമായി നിന്നത് ഒന്നര മണക്കൂര്‍

സ്ഥിരമായുള്ള പട്രോളിങ്ങിനായി സഹപ്രവര്‍ത്തകരോടൊപ്പം വനത്തിലെത്തിയതായിരുന്നു സുധദുര്‍വെ.

Update: 2019-01-12 10:43 GMT

ഭോപാല്‍: പട്രോളിങ്ങിനിടെ കടുവയുടെ മുന്നിലകപ്പെട്ട വനപാലിക ജീവന്‍ രക്ഷിക്കാനായി നിശ്ചലമായി നിന്നത് ഒന്നര മണിക്കൂര്‍. മധ്യപ്രദേശിലെ സത്പുര കടുവാ സംരക്ഷണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സുധാദുര്‍വെയെന്ന 34കാരി തന്റെ അസാമാന്യ ധൈര്യം കൊണ്ട് കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയും സഹപ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയ്തത്. സ്ഥിരമായുള്ള പട്രോളിങ്ങിനായി സഹപ്രവര്‍ത്തകരോടൊപ്പം വനത്തിലെത്തിയതായിരുന്നു സുധദുര്‍വെ. ഇതിനിടെയാണ് കടുവ കുതിച്ചെത്തിയത്. അപ്രതീക്ഷിതമായി കടുവയെ കണ്ടതോടെ ആദ്യം അമ്പരന്ന ദുര്‍വെ സഹപ്രവര്‍ത്തകരോട് നിശ്ചലമായി നില്‍ക്കാനാവശ്യപ്പെടുകയായിരുന്നു. ഇതോടെ ഏതാണ്ട് 10 മീറ്റര്‍ അടുത്തെത്തിയ കടുവ ശാന്തമായി. ഒന്നര മണിക്കൂറോളം ഇതേ നില്‍പു നിന്നതോടെ കടുവ പിന്തിരിഞ്ഞു പോവുകയായിരുന്നു. ആദ്യമായാണ് ഇത്തരത്തിലൊരനുഭവമെങ്കിലും തനിക്ക് ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പെരുമാറാനായതെന്നും ജീവന്‍ രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ദുര്‍വെ പറഞ്ഞു. ആപത്ഘട്ടത്തിലും മനോധൈര്യം കൈവിടാതെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തിയ ദുര്‍വയെ അനുമോദിക്കുന്നതായി കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എസ്‌കെ സിങ് പറഞ്ഞു.


Tags:    

Similar News