മോദിയുടെ സന്ദര്‍ശനത്തിനായി നശിപ്പിച്ചത് ആയിരക്കണക്കിനു വൃക്ഷത്തെകള്‍

2016 ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഒന്നേകാല്‍ ഹെക്ടറില്‍ വച്ചുപിടിപ്പിച്ച, ആറടിയോളം ഉയരമുള്ള വൃക്ഷത്തൈകളാണ് മോദിയുടെ ഹെലികോപ്റ്റര്‍ വന്നിറങ്ങാനായി നശിപ്പിച്ചത്.

Update: 2019-01-14 12:12 GMT

ഭൂവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനായി ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ നശിപ്പിച്ചത് ആയിരക്കണക്കിനു വൃക്ഷത്തെകള്‍. 2016 ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഒന്നേകാല്‍ ഹെക്ടറില്‍ വച്ചുപിടിപ്പിച്ച, ആറടിയോളം ഉയരമുള്ള വൃക്ഷത്തൈകളാണ് മോദിയുടെ ഹെലികോപ്റ്റര്‍ വന്നിറങ്ങാനായി നശിപ്പിച്ചത്. പുതുതായി ആരംഭിച്ച ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനായി ഒഡിഷയിലെ ബലാംഗിറില്‍ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. വൃക്ഷത്തൈകള്‍ മുറിച്ചുമാറ്റുന്നത് തടയാന്‍ ശ്രമിച്ചെന്നും എന്നാല്‍ മുകളില്‍നിന്നു കര്‍ശന നിര്‍ദേശമുണ്ടെന്നും തടയരുതെന്നും ഹെലിപാഡ് നിര്‍മിക്കുന്നവര്‍ പറഞ്ഞതായി ബാലംഗിര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സമീര്‍ സത്പതി പറഞ്ഞു.

സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. റെയില്‍വേയുടെ അധീനതയിലുള്ളതാണ് വൃക്ഷത്തെകള്‍ മുറിച്ചുമാറ്റിയ സ്ഥലം. എന്നാല്‍, തങ്ങളുടെ അനുമതിയോടെയല്ല വൃക്ഷത്തെകള്‍ മുറിച്ചുമാറ്റിയതെന്നു ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബിയര്‍ കമ്പനിക്കായി ധെന്‍കനാലില്‍ നിരവധി മരങ്ങള്‍ മുറിക്കാനുള്ള ശ്രമത്തിനെതിരേ നവംബറില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടന്നിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.




Tags:    

Similar News