നിരോധിത ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില്‍പ്പന; എംബിബിഎസ് വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Update: 2021-11-24 05:14 GMT
നിരോധിത ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില്‍പ്പന; എംബിബിഎസ് വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പട്‌ന: ബിഹാറിലെ വൈശാലിയില്‍ നിരോധിത ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റതിന് എംബിബിഎസ് വിദ്യാര്‍ഥിനിയടക്കം മൂന്നുപേരെ ബിഹാര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളില്‍നിന്ന് 300 കുപ്പി ഐഎംഎഫ്എല്‍ കണ്ടെടുത്തു. വികാസ് സിങ്, എംബിബിഎസ് വിദ്യാര്‍ഥിനിയായ ഇയാളുടെ ഭാര്യ, ഇവരുടെ വാടകക്കാരന്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

വികാസ് സിങ്ങും അദ്ദേഹത്തിന്റെ കുടുംബവും ഒരു വാടകക്കാരനും സംസ്ഥാനത്ത് നിരോധിത മദ്യം വില്‍ക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റുചെയ്ത് ജയിലിലേക്ക് അയച്ചു- എസ്ഡിപിഒ സദര്‍ രാഘവ് ദയാല്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News