തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു

കൃഷി ആവശ്യത്തിനായി ചൊവ്വാഴ്ചയാണ് ഇവിടെ മൂന്ന് കുഴല്‍ക്കിണറുകള്‍ കുഴിച്ചത്.

Update: 2020-05-28 06:31 GMT

ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. വിവിധ രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് 10 മണിക്കൂറോളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സമാന്തര കിണര്‍ ഉള്‍പ്പെടെ നിര്‍മിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

ഭിക്ഷാപതി, സേവന ദമ്പതികളുടെ മകന്‍ സായിവര്‍ധനനാണ് മരിച്ചത്. അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുട്ടി പുതുതായി കുഴിച്ച കുഴല്‍ക്കിണറില്‍ വീണത്. കൃഷി ആവശ്യത്തിനായി ചൊവ്വാഴ്ചയാണ് ഇവിടെ മൂന്ന് കുഴല്‍ക്കിണറുകള്‍ കുഴിച്ചത്. എന്നാല്‍ മൂന്നെണ്ണത്തിലും വെള്ളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും ഇത് മൂടാനുള്ള നടപടികള്‍ ആരും സ്വീകരിച്ചിരുന്നുമില്ല. ഇന്നലെ വൈകുന്നേരമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം ഇതിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.



Tags:    

Similar News