ആന്ധ്രയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു
ഗുണ്ടൂരിലും വാറങ്കലിലുമായി ഒരു ആശാ വര്‍ക്കറും മറ്റൊരു ആരോഗ്യപ്രവര്‍ത്തകയുമാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ 19നാണ് വാക്‌സിന്‍ സ്വീകരിച്ചത്.
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ തെലങ്കാനയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. ഗുണ്ടൂരിലും വാറങ്കലിലുമായി ഒരു ആശാ വര്‍ക്കറും മറ്റൊരു ആരോഗ്യപ്രവര്‍ത്തകയുമാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ 19നാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഗുണ്ടൂരില്‍ കഴിഞ്ഞ 19ന് വാക്‌സിന്‍ സ്വീകരിച്ച ആശാപ്രവര്‍ത്തക വിജയലക്ഷ്മി (42) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതം മൂലമാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ ഇവര്‍ കുഴഞ്ഞുവീണിരുന്നു. 21ന് വിജയലക്ഷ്മിയെ ഗുണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികില്‍സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. വാക്‌സിന്‍ കുത്തിവയ്പ്പ് മൂലമാണ് വിജയലക്ഷ്മി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് കാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ജില്ലാ കലക്ടര്‍ സാമുവല്‍ ആനന്ദ് കുനാര്‍ മരണപ്പെട്ട വിജയലക്ഷ്മിയുടെ മകന് ജോലിയും വീടും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. വാറങ്കല്‍ അര്‍ബന്‍ ഡിസ്ട്രിക്ട് ന്യൂ ശയാംപേട്ടയില്‍ 45 വയസുള്ള ആരോഗ്യപ്രവര്‍ത്തകയും ജനുവരി 19ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ മരണപ്പെട്ടിട്ടുണ്ട്.