വിദേശ ജോലി വാഗ്ദാനം ചെയ്ത് ലൈസന്‍സില്ലാതെ സ്ഥാപനം നടത്തിയ ആള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ വെള്ളം പത്ത് വീട്ടില്‍ ബാലകൃഷ്ണനെ(77)നെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് ജോലിക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സ് ഇല്ലാതെയായിരുന്നു റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു

Update: 2021-12-08 15:22 GMT

കൊച്ചി:കൊച്ചിയില്‍ ലൈസന്‍സ് ഇല്ലാതെ വിദേശ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം നടത്തിയിരുന്ന ആളെ പോലിസ് അറസ്റ്റു ചെയ്തു.കൊടുങ്ങല്ലൂര്‍ വെള്ളം പത്ത് വീട്ടില്‍ ബാലകൃഷ്ണനെ(77)നെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് ജോലിക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സ് ഇല്ലാതെയായിരുന്നു റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.

കൊറോണ കാലം ആയതിനാല്‍ വിദേശത്തേക്ക് ജോലിക്ക് ധാരാളം ആളുകളെ ആവശ്യമുണ്ട് എന്ന രീതിയില്‍ പരസ്യം ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാര്‍, സെന്‍ട്രല്‍ എസ്എച്ച്ഒവിജയശങ്കര്‍, എസ്‌ഐമാരായ ആനി ശിവ, ഫുള്‍ജന്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വരുംദിവസങ്ങളില്‍ എറണാകുളത്തും പരിസരത്തും ലൈസന്‍സ് ഇല്ലാതെ ഇത്തരത്തിലുള്ള വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കര്‍ശന പരിശോധന നടത്തുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

Similar News