ആക്രിക്കടയില്‍ നിന്നും മയക്കുമരുന്നു കഞ്ചാവും പിടിച്ചു

കുട്ടമശേരിയിലെ ശ്രീമൂല നഗരം സ്വദേശി അജ്‌നാസിന്റെ കടയില്‍ നിന്നാണ് 14 ഗ്രാം എംഡിഎംഎ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയാനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു

Update: 2022-05-05 14:50 GMT

കൊച്ചി: ആക്രിക്കടയില്‍ പോലിസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നു കഞ്ചാവും തോക്കും പിടിച്ചുെടുത്തു.കുട്ടമശേരിയിലെ ശ്രീമൂല നഗരം സ്വദേശി അജ്‌നാസിന്റെ കടയില്‍ നിന്നാണ് 14 ഗ്രാം എംഡിഎംഎ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയാനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അജ്‌നാസി നെയും, ചൊവ്വര സ്വദേശി സുഫിയാന്‍, കാഞ്ഞിരക്കാട് സ്വദേശി അജ്മല്‍ അലി എന്നിവരേയും 11.200 ഗ്രാം എംഡിഎംഎ, 8.6 കിലോഗ്രാം കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്തു നിന്നും കാലടി പോലിസ് പിടികൂടിയിരുന്നു. കാറില്‍ കടത്തുമ്പോഴാണ് ഇവ പിടികൂടിയത്. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.

കടയുടെ മറവിലാണ് ഇവ വില്‍പന നടത്തിയിരുന്നതെന്നും യുവാക്കള്‍ക്കായിരുന്നു വില്‍പ്പനയെന്നും പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാല്‍, ഐപിഎസ്. ട്രെയ്‌നി അരുണ്‍ കെ പവിത്രന്‍, കോട്ടപ്പടി എസ്എച്ച്ഒ എം ശ്രീകുമാര്‍, കാലടി എസ്‌ഐ ടി ബി വിപിന്‍, ജയിംസ്, സിപിഒ രണ്‍ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.

Similar News