തിരുവനന്തപുരം: പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി 16ന് ചേരുന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ആഗസ്ത് 31 വരെ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാല്‍ കാലവര്‍ഷം പ്രതീക്ഷിച്ചരീതിയില്‍ ഉണ്ടായില്ല.16ന് ഇടയില്‍ ആവശ്യമായ മഴ ലഭിച്ചാല്‍ ലോഡ് ഷെഡിങ് വേണ്ടി വരില്ല. അക്കാര്യങ്ങള്‍ യോഗം പരിശോധിച്ച് തീരുമാനമെടുക്കും.