കെ എം ഷാജിയുട ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇ ഡി യുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

ഇ ഡിയുടെ നടപടിക്കെതിരെ കെ എം ഷാജി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതേ സമയം ഇ ഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി

Update: 2022-05-06 08:23 GMT

കൊച്ചി: മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള ഇ ഡിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.താല്‍ക്കാലികമായിട്ടാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഇ ഡിയുടെ നടപടിക്കെതിരെ കെ എം ഷാജി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതേ സമയം ഇ ഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലായിരുന്നു നടപടി.

Similar News