മലയാളി ഗവേഷകര്‍ക്കായി യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പ്
മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അവരുടെ പ്രോജക്ടുകള്‍ പ്രമാണവല്‍കരിക്കുന്നതിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. 40,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.ഇന്ത്യയില്‍ കല-സാംസ്‌കാരിക രംഗത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ ഫെലോഷിപ്പ് ഇംഗ്ലീഷ് കൂടാതെ ഹിന്ദി, ഉര്‍ദു, ബംഗാളി, മറാഠി, തമിഴ്, മലയാളം എന്നിങ്ങനെ ആറ് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്.ഫെലോഷിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ https://www.sahapedia.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മെയ് 15 മുതല്‍ ജൂണ്‍ 30 വരെ ഫെല്ലോഷിപ്പിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും
കൊച്ചി: കലാ-സാംസ്‌കാരിക രംഗത്തെ ഗവേഷണങ്ങള്‍ക്കായി നല്‍കുന്ന മൂന്നാമത് യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അവരുടെ പ്രോജക്ടുകള്‍ പ്രമാണവല്‍കരിക്കുന്നതിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. 40,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.ഇന്ത്യയില്‍ കല-സാംസ്‌കാരിക രംഗത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ ഫെലോഷിപ്പ് ഇംഗ്ലീഷ് കൂടാതെ ഹിന്ദി, ഉര്‍ദു, ബംഗാളി, മറാഠി, തമിഴ്, മലയാളം എന്നിങ്ങനെ ആറ് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്.
ഫെലോഷിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ https://www.sahapedia.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മെയ് 15 മുതല്‍ ജൂണ്‍ 30 വരെ ഫെല്ലോഷിപ്പിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും.ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ കലാ സാംസ്‌കൃതി വികാസ് യോജന വഴിയുള്ള സാമ്പത്തിക സഹകരണത്തിലൂടെയാണ് യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പ് നല്‍കുന്നത്.പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍, പിഎച്ച്ഡി ഗവേഷകര്‍, ബിരുദാനന്തര ബിരുദമോ, തത്തുല്യമായ യോഗ്യതയോ ഉള്ളവര്‍ക്കാണ് ഫെലോഷിപ്പിന് അര്‍ഹതയുള്ളത്. ഡോക്യുമെന്റേഷനായോ അല്ലെങ്കില്‍ ഗവേഷണമായോ ഇവ രണ്ടും ചേര്‍ന്നോ ഫെല്ലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ചരിത്രകാരന്മര്‍,മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യശാസ്ത്രജ്ഞ?ാര്‍, ആര്‍ക്കിടെക്ടുകള്‍, സംസ്‌ക്കാര കുതുകികള്‍, തുടങ്ങിയവര്‍ക്ക് ആറ് ഭാഷകളില്‍ ഗവേഷണവും ഡോക്യുമെന്റേഷനും നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് സഹാപീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുധ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നാട്ടില്‍ ഇനിയും അറിയപ്പെടാത്ത സാംസ്‌ക്കാരിക പാരമ്പര്യവും പൈതൃകവും പേറുന്ന സമൂഹങ്ങളിലേക്ക് വെളിച്ചം വീശുന്നതാകും ഈ ഫെല്ലോഷിപ്പിലൂടെ ലഭിക്കുന്ന അറിവുകളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം ഫെല്ലോഷിപ്പിന്റെ രണ്ടാം ലക്കത്തില്‍ 66 പേരാണ് അര്‍ഹരായത്. ആറു മാസം കൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അവര്‍ ഗവേഷണം നടത്തുകയും അതിന്റെ വിശദാംശങ്ങള്‍ സഹാപീഡിയ വെബ്‌സൈറ്റില്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.