നിരോധനാജ്ഞ ലംഘനം: മലപ്പുറം ജില്ലയില്‍ 151 പേര്‍ അറസ്റ്റില്‍; 125 പുതിയ കേസുകള്‍

ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,571 ആയി. 3,403 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

Update: 2020-04-26 12:51 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 125 കേസുകള്‍കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 151 പേരെ ഇന്ന് അറസ്റ്റുചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 102 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,571 ആയി. 3,403 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,423 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

Tags:    

Similar News