കൊവിഡ് വ്യാപനം; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് വാർഡുകൾ അടച്ചു

14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

Update: 2020-07-20 12:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടുതൽ പേരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ആശങ്കയേറുന്നു. ഇതോടെ 17,18,19 വാര്‍ഡുകള്‍ അടച്ചു. രോഗബാധ ഉയർന്നതോടെ 40 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 150 ലേറെ ജീവനക്കാര്‍ ക്വാറന്റീനിലാണ്. 

14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 19ാം വാര്‍ഡില്‍ ചികില്‍സയില്‍ ഉണ്ടായിരുന്ന രോഗിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 ജീവക്കാര്‍ക്കും രോഗം ബാധിച്ചു. 

Tags:    

Similar News