കൊവിഡ്: ദുബയില്‍നിന്ന് മടങ്ങിയെത്തിയത് 180 പ്രവാസികള്‍; 45 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍
65 വയസിന് മുകളില്‍ പ്രായമുള്ള 59 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 15 കുട്ടികള്‍,18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 105 പുരുഷന്‍മാരും 75 സ്ത്രീകളുംസംഘത്തിലുണ്ടായിരുന്നു.
മലപ്പുറം: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ ദുബയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ 180 പ്രവാസികള്‍ കൂടി തിങ്കളാഴ്ച തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി ഒമ്പതിന് എത്തിയ ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍നിന്നുള്ള 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 59 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 15 കുട്ടികള്‍,18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 105 പുരുഷന്‍മാരും 75 സ്ത്രീകളുംസംഘത്തിലുണ്ടായിരുന്നു.
തിരിച്ചെത്തിയവരില്‍ കോഴിക്കോട് സ്വദേശിയായ ഒരാളെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 134 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ: മലപ്പുറം - 61, കോഴിക്കോട്- 86, കണ്ണൂര്‍ - നാല്, കാസര്‍ഗോഡ് - ഒന്ന്, പാലക്കാട് - 20, തൃശൂര്‍ - ഒന്ന്, വയനാട്- ഏഴ്.