മലപ്പുറത്ത് മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്റ്റഡിയിൽ
കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ മുങ്ങി
മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഷെയ്ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ മുങ്ങി. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പോലിസ് കസ്റ്റഡിയിൽ എടുത്തു.