തിരുവനന്തപുരം: സര്‍വകലാശാലയില്‍ നിന്നു കാണാതായ 45 ബിടെക് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടു കിട്ടുന്നവര്‍ തിരിച്ചേല്‍പിക്കണമെന്നാവശ്യപ്പെട്ടു കേരള സര്‍വകലാശാലാ പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്ത്. സര്‍ട്ടിഫിക്കറ്റു കണ്ടുകിട്ടുന്നവര്‍ ജൂലൈ എട്ടിനകം തിരികെ ഏല്‍പിക്കാന്‍ നിര്‍ദേശിച്ചുള്ള ഇന്റേണല്‍ സര്‍ക്കുലര്‍ ജൂലൈ ഒന്നിനാണ് പരീക്ഷ കണ്‍ട്രോളര്‍ പുറത്തിറക്കിയത്.
പരീക്ഷ കണ്‍ട്രോളറുടെയും വൈസ്ചാന്‍സലറുടെയും ഓഫിസിലേക്ക് കൈമാറിയ, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഇവ പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ എത്തിയതിനു തെളിവുണ്ട്. എന്നാല്‍ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
അംഗീകാരം ലഭിച്ച ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ എത്താതിരുന്നതോടെ ബന്ധപ്പെട്ട സെക്ഷനിലുള്ളവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവ നഷ്ടമായതായി വ്യക്തമായത്.