മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 633 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 597 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 15 പേരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍നിന്നും 13 പേര് ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 263 പേര് വിദഗ്ധചികില്‍സയ്ക്ക് ശേഷം ഇന്ന് കൊവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 1,24,126 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 20,277 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
3,423 പേര് വിവിധ ചികില്‍സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 162 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 112 പേരും 86 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 622 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ആരോഗ്യജാഗ്രത കൈവിടരുത്
കൊവിഡ് വ്യാപനത്തിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹിക ഇടപെടലുകള്‍ നടത്തുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് പൊതു സമൂഹം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരും കുത്തിവെപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്കും ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എആര്‍ നഗര്‍ 02
ആലങ്കോട് 01
ആലിപ്പറമ്പ് 01
അമരമ്പലം 04
ആനക്കയം 01
അങ്ങാടിപ്പുറം 07
അരീക്കോട് 09
ആതവനാട് 11
ഊരകം 01
ചാലിയാര്‍ 01
ചീക്കോട് 03
ചേലേമ്പ്ര 12
ചെറിയമുണ്ടം 04
ചെറുകാവ് 07
ചുങ്കത്തറ 03
എടക്കര 04
എപ്പറ്റ 03
എടപ്പാള്‍ 14
എടരിക്കോട് 03
എടവണ്ണ 02
എടയൂര്‍ 03
ഏലംകുളം 06
ഇരിമ്പിളിയം 08
കാലടി 28
കല്പകഞ്ചേരി 03
കണ്ണമംഗലം 02
കരുളായി 01
കരുവാരക്കുണ്ട് 03
കാവനൂര്‍ 02
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 02
കോഡൂര്‍ 05
കൊണ്ടോട്ടി 27
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 08
കുറ്റിപ്പുറം 05
കുഴിമണ്ണ 02
മക്കരപ്പറമ്പ് 02
മലപ്പുറം 40
മമ്പാട് 01
മംഗലം 04
മഞ്ചേരി 21
മാറാക്കര 02
മാറഞ്ചേരി 03
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 09
മൊറയൂര്‍ 10
മുതുവല്ലൂര്‍ 01
നന്നമ്പ്ര 10
നെടിയിരുപ്പ് 01
നിലമ്പൂര്‍ 11
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 03
പള്ളിക്കല്‍ 10
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 10
പെരിന്തല്‍മണ്ണ 10
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 01
പെരുവെള്ളൂര്‍ 06
പൊന്മള 01
പൊന്മുണ്ടം 05
പൊന്നാനി 10
പൂക്കോട്ടൂര്‍ 03
പോത്തുകല്ല് 05
പുലാമന്തോള്‍ 08
പുളിക്കല്‍ 16
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 11
താനൂര്‍ 06
തലക്കാട് 09
തവനൂര്‍ 16
താഴേക്കോട് 06
തേഞ്ഞിപ്പലം 09
തെന്നല 02
തിരുനാവായ 07
തിരുവാലി 03
തൃക്കലങ്ങോട് 04
തൃപ്രങ്ങോട് 06
തുവ്വൂര്‍ 01
തിരൂര്‍ 12
തിരൂരങ്ങാടി 17
ഊര്‍ങ്ങാട്ടിരി 14
വളാഞ്ചേരി 05
വളവന്നൂര്‍ 05
വള്ളിക്കുന്ന് 19
വട്ടംകുളം 15
വാഴക്കാട് 10
വാഴയൂര്‍ 06
വഴിക്കടവ് 04
വെളിയങ്കോട് 08
വേങ്ങര 02
വെട്ടത്തൂര്‍ 02
വെട്ടം 08
വണ്ടൂര്‍ 05