ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് സജി പിടിയില്‍
പാരോളില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പോലിസ് പലവട്ടം ശ്രമിച്ചിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രതിയെയാണ് ഇന്നലെ തിരുവല്ലത്ത് നിന്നും വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃതുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വെള്ളറട (തിരുവനന്തപുരം): ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് സജി പിടിയില്‍. വെള്ളറടയില്‍ നിന്നും 2001ല്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ തിരുവല്ലം വണ്ടിത്തടം വീട്ടില്‍ ആട് സജി (37)യെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.
പാരോളില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പോലിസ് പലവട്ടം ശ്രമിച്ചിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രതിയെയാണ് ഇന്നലെ തിരുവല്ലത്ത് നിന്നും വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃതുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ അളിയനാണ് പിടിയിലായ ആട് സജി. മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃതുല്‍ കുമാര്‍, എസ്‌സിപിഒമാരായ ദീപു എസ് കുമാര്‍, സനല്‍കുമാര്‍, സിപിഒമാരായ പ്രദീപ്, അനീഷ്, പ്രജീഷ് അടങ്ങുന്ന സംഘമാണ് സജിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.