പൂനയിലുണ്ടായ വാഹനാപകടത്തില്‍ നെന്മിനി സ്വദേശി മരിച്ചു
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പൂനയില്‍ പാതയോരത്തെ മതിലില്‍ ഇടിച്ചാണ് അപകടം.
പെരിന്തല്‍മണ്ണ: പൂനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നെന്മിനി സ്വദേശി മരിച്ചു. പതിക്കുന്നില്‍ മാത്യുവിന്റെയും ലിസാമ്മയുടെയും മകന്‍ ലിപിന്‍ മാത്യു (33) ആണ് മരിച്ചത്. സഹായാത്രകിനായ നിലമ്പൂര്‍ സ്‌റ്റേഷനിലെ റൂം ഗാര്‍ഡ് ജോര്‍ജ്ജ് ഫിലിപ്പിനെ (53) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ വിമുക്ത ഭടനാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പൂനയില്‍ പാതയോരത്തെ മതിലില്‍ ഇടിച്ചാണ് അപകടം. കാര്‍ പലതവണ മലക്കം മറിയുകയും കാര്‍ ഓടിച്ച് വിപിന്‍ മാത്യു തല്‍ക്ഷണം മരിക്കുകയാരുന്നു. ഗുജറാത്തിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് മരണം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വിപിനും ജോര്‍ജ്ജ് ഫിലിപ്പും ഗുജറാത്തിലേക്ക് യാത്ര തിരിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.സില്‍ബിയാണ് ലിബിന്‍ മാത്യുവിന്റെ ഭാര്യ. മകന്‍ ആന്‍സണ്‍.