ദിലീപ് പ്രതിയായ വധഗൂഡാലോചന കേസ്: സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.നാളെ അന്വേഷണ സംഘം സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്യും. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ദന് സായ്ശങ്കറിന്റെ മൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.ദിലീപിന്റെ ഫോണിലെ നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ ഐ ടി വിദഗ്ദനായ സായി ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചുകളഞ്ഞുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എറണാകുളം ചീഫ്് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മജിസ്ട്രേറ്റ് കോടതി സായി ശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്.നാളെ അന്വേഷണ സംഘം സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്യും. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
സംവിധായകന് ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.കേസിന്റെ അന്വേഷണം നടത്തിയിരുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതില്‍ ഹൈക്കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.