നടിയെ ആക്രമിച്ച കേസ്: പുതിയ സാക്ഷികളുടെ വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു
നേരത്തെ കേസില്‍ പുതിയ അഞ്ചു സാക്ഷികളെ വിസ്തരിക്കാന്‍ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതി അനുമതി നല്‍കിയിരുന്നു.10 ദിവസത്തിനുള്ളില്‍ ഇവരുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.തുടര്‍ന്നാണ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ പുതിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്കി.10 ദിവസം കൂടിയാണ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി കൂടുതല്‍ അനുവദിച്ചിരിക്കുന്നത്.നേരത്തെ കേസില്‍ പുതിയ അഞ്ചു സാക്ഷികളെ വിസ്തരിക്കാന്‍ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രാകാരം കോടതി അനുമതി നല്‍കിയിരുന്നു.10 ദിവസത്തിനുള്ളില്‍ ഇവരുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.തുടര്‍ന്നാണ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുകയാണെന്നും വിസ്തരിക്കേണ്ട പുതിയ സാക്ഷികളില്‍ രണ്ടു പേര് അയല്‍ സംസ്ഥാനങ്ങളിലുള്ളവരാണെന്നും ഒരാള്‍ക്കു കൊവിഡ് ബാധിച്ചിരിക്കുകയാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ ഇവരുടെ വിസ്താരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അന്വേഷണ സംഘത്തിനു വേണ്ടി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷ പരിഗണിച്ച കോടതി സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിക്കുകയായിരുന്നു.