നടിയുടെ പരാതി; ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയേക്കും;കടുത്ത നിലപാടിലേക്ക് എഎംഎംഎ

തിരുവനന്തപുരം: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ താരസംഘടനയായ എഎംഎംഎ(അമ്മ) കടുത്ത നിലപാടിലേക്ക്. വിന്‍ സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യും.
അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിന്‍ സിയുടെ പരാതിയിന്മേല്‍ നോട്ടിസ് നല്‍കാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിന്‍ സിയുടെ പരാതിയില്‍ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പോലിസ്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിലവില്‍ കേസില്ലെന്ന് കൊച്ചി നാര്‍കോട്ടിക് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടിസ് നല്‍കുന്ന കാര്യം മേല്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.