നടി ഷംന കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സപ്പ് ചാറ്റും പരിശോധിക്കണമെന്ന് പ്രതികള്‍; കോടതിയില്‍ ഹരജി നല്‍കി

പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 8 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. പ്രതികളുടെ പോലിസ് കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതിയില്‍ ഇവരെ ഹാജരാക്കിയത്

Update: 2020-07-02 15:25 GMT

കൊച്ചി: നടി ഷംന കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സപ്പ് ചാറ്റും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 8 പ്രതികളെ പോലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരെ റിമാന്റു ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു. ബ്ലാക് മെയില്‍ കേസില്‍ ഷംനയുടെ വീട്ടിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണമെന്നും അത് മജിസ്ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. റഫീഖുമായുള്ള വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്ടേറ്റ് കോടതിയില്‍ പ്രതികള്‍ വ്യക്തമാക്കി. കേസിലെ എട്ട് പ്രതികളുടെ പോലിസ് കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതിയില്‍ ഇവരെ ഹാജരാക്കിയ്ത്. 

Tags:    

Similar News