നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തും

മൂന്നു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മൂന്നും വെവ്വേറെ കേസുകളായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പും കേസില്‍ ചുമത്തും. ഇതും എഫ്് ഐ ആറില്‍ ഉണ്ട്.ഇത് സംബന്ധിച്ച അന്വേഷണവും നടക്കും. സ്വര്‍ണകടത്ത് സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി

Update: 2020-06-26 07:39 GMT

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെ.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മൂന്നും വെവ്വേറെ കേസുകളായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പും കേസില്‍ ചുമത്തും. ഇതും എഫ്് ഐ ആറില്‍ ഉണ്ട്.ഇത് സംബന്ധിച്ച അന്വേഷണവും നടക്കും. സ്വര്‍ണകടത്ത് സ്ഥിരീകരണം ആയിട്ടില്ല. എന്നാല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി്.

ഇരയാക്കപ്പെട്ട അഞ്ചു പേരുണ്ടെന്നാണ് നിലവിലെ വിവരം. ഇതില്‍ ഷംനയെ കൂടാതെ മറ്റൊരു പെണ്‍കുട്ടി കൂടി പരാതി തന്നിട്ടുണ്ട്.മറ്റു നാലു പെണ്‍കുട്ടികള്‍ ഇന്ന് വരുമെന്നാണ് കരുതുന്നത്. പരാതിയുള്ളവര്‍ക്ക് വരാം.ഷംനയെ കൂടാതെ പരാതി പറഞ്ഞ പെണ്‍കുട്ടി പറഞ്ഞ മീരയെന്ന യുവതിയെയും കേസിന്റെ ഭാഗമായി ചോദ്യം ചെയ്യന്നതടക്കമുള്ള നടപടികള്‍ അന്വേഷണത്തിന്റെ ഭാഗമാണെന്ന് ചോദ്യത്തിന് മറുപടിയായി ഐജി വിജയ് സാഖറെ പറഞ്ഞു.കാസര്‍കോഡുള്ള ടിക് ടോക് താരത്തെയും അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചു വരുത്തുന്നതും ആലോചനയിലുണ്ടെന്നും ഐജി വിജയ് സാഖരെ വ്യക്തമാക്കി. റിമാന്റില്‍ കഴിയുന്ന പ്രതികളുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചു കഴിഞ്ഞാല്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഐജി വ്യക്തമാക്കി.

Tags:    

Similar News