കേരള സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം
പ്രവേശനപരീക്ഷകള്‍ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ മേയ് 19 മുതല്‍ 24 വരെയുളള തീയതികളില്‍ നടത്തും. ജൂലൈ 1ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ 10ന് ക്ലാസുകള്‍ ആരംഭിക്കും.
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 50 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷകള്‍ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ മേയ് 19 മുതല്‍ 24 വരെയുളള തീയതികളില്‍ നടത്തും. ജൂലൈ 1ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ 10ന് ക്ലാസുകള്‍ ആരംഭിക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക്/തത്തുല്യ സിജിപിഎ യില്‍ കുറയാത്ത ബിരുദമെടുത്തവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുവര്‍ക്കും അപേക്ഷിക്കാം.
ഭിന്നശേഷിക്കാര്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, എസ്ഇബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ മാര്‍ക്കിളവ് ലഭ്യമാകും. ഓലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും അഡീഷണല്‍ വിഷയത്തിന് 100 രൂപയുമാണ് ഫീസ്. എസ്‌സി/എസ്ടിക്കാര്‍ക്ക് യഥാക്രമം 250 രൂപയും 50 രൂപയും. അപേക്ഷ ഓണ്‍ലൈനായി www.admissions.keralauniversity.ac.inല്‍ ഏപ്രില്‍ 2 വരെ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.