ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയ്‌ക്കെതിരായ പരാമര്‍ശം; എസ്പി ഹരിശങ്കറിന് നോട്ടിസ്

അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് അയച്ചത്. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം ജെ ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി.

Update: 2022-03-10 18:29 GMT

ഫ്രാങ്കോ മുളക്കല്‍

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടിസ് അയച്ചു. അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് അയച്ചത്. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം ജെ ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി.

കോട്ടയം മുന്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30 ന് നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണ് എന്നാണ് എം ജെ ആന്റണിയുടെ ആരോപണം.വിധി നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഹരിശങ്കര്‍ പ്രതികരിച്ചിരുന്നു.



Tags:    

Similar News